Sravana Speech and Hearing Centre
  • Trio Chambers, Kanjikuzhi,Kottayam - 686 004,Kerala, India
  • Mon - Sat 9.30 - 17.00. Sunday CLOSED

5 Branches

In Kerala

Personal Cabinet

Qualified Staff

Get Result Online

Satisfied Patients
Call Now : +91 944 704 1852

Category Archives: Hearing Aids

Hearing Specialist Kottayam

Bernafon Hearing Aids Pathanamthitta

Find the Best Bernafon Hearing Aids in Pathanamthitta

Inspired from the best, Bernafon hearing aids in  pathanamthitta  is the first hearing aid with hybrid technology .These devices unifies two cutting edge technologies into one hybrid hearing system.It amplifies both speech and listening experiences for the best output without compromise in quality. Thanks to the easy to recharge hearing aid with Bluetooth streams sounds from smartphones, this aid works perfectly for your requirement.

Bernafon hearing aids in pathanamthitta  comprises a dedicated team of  engineers and audiologist passionate about making your hearing experience better .Based on your individual hearing needs ,we offer hearing devices according to your lifestyle and budget .To meet challenging hearing situations we provide advanced performing devices with more options and adjustable settings.

Bernafon hearing aids in pathanamthitta  are equipped with an  industry first hybrid processing technology .With this devices,  Sravana Speech  & Hearing Centre  delivers the best optimized and natural sound with better speech and improved  listening comfort. It fits comfortable behind the ear with the latest wireless sound streaming technology. Bernafon provides personalized and balanced speech and listening comfort.

Enjoy authentic listening experience born with the combination of Swiss engineering and precision technology along with award winning designs. These devices are highly discreet and perfect choice for people looking for maximum possible benefits in the most challenging situations. Combining the right features with the right design makes it easy for anyone to choose the perfect hearing aid with Bernafon. Compared to hearing aids at a similar price range Bernafon delivers the best rated sound quality for speech.

Identifying the symptoms of hearing loss is important and it takes in depth knowledge and information about the hearing devices to take care of the hearing problems. At Sravana we provide the best hearing aid audiologist to give you intelligent insights and guidance to help you choose the best hearing aids that suits your needs.

Oticon Hearing Aids Alappuzha

hearing aids pathanamthitta

Looking for Best Hearing Aids Service in pathanamthitta?

Sravana speech and hearing centre deliver unique tailor made solutions for hearing aids problems so that it suits your exact hearing loss | pathanamthitta | Designed to wear comfortably enabling all individuals to hear naturally. We provide a caring environment for everyone offering timely advice and support.

 

Sravana has a dedicated team of speech and hearing professionals expertise in hearing aids devices   to serve people with speech and hearing disorders | pathanamthitta |. We issue the most advanced hearing aids that are technologically advanced and also suit the current generation style with compatibility and invisibility.

Our audiologists provide various hearing services including hearing assessments, rehabilitation treatments, hearing aids services | pathanamthitta | and counseling on hearing and speech related topics. Best devices are recommended after proper consultation that suits each individuals lifestyle and requirement.

Hearing aids | pathanamthitta | are programmed and tuned with the help of most modern computerized equipment to meet the satisfaction of each patients. The use and maintenance of the devices are well explained to the patients. To ensure clear and uninterrupted hearing experience, proper follow up is performed for fine tuning and re adjustment.

 

We use the finest tools for diagnosis and prescribe appropriate devices for our patients. Dedicated in providing the best hearing aids devices and services in pathanamthitta with the most modern innovative solutions.Sravana provides a comprehensive treatment with guaranteed results.

Sravana provides repairs and services for hearing aids of all brands and types to ensure your devices are functioning properly. Our well trained staffs take good care of your devices with efficient repair, supply and installation of batteries with high precision.

We believe in a holistic approach in health care system and grow beyond merely offering expensive hearing solutions to the society.

 

For more information contact:

Sravana Speech & hearing Centre,

Trio Chambers,kanjikuzhi,Kottayam – 686004

Email:sravanspeech@gmail.com || Website:www.sravanarehab.com

Ph:+91 -481-2574 038, +91-481-2571 746, +91 -9447 041 852

Pediatric Speech Therapist Alappuzha

വോയിസ് ഡിസോര്‍ഡര്‍ മാറ്റാം വളരെ എളുപ്പത്തില്‍

Pediatric Speech Therapist Alappuzha

പ്രായഭേദമെന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍. ഒരാളുടെ ശബ്ദത്തിലെ നിരന്തരമായ മാറ്റമാണ് വോയിസ് ഡിസോര്‍ഡര്‍. ഈ അവസ്ഥയില്‍ ശബ്ദം പലപ്പോഴും പരുപരുത്തതാകുന്നു. ചിലപ്പോള്‍ ആയാസപ്പെട്ട് സംസാരിക്കേണ്ടി വരുന്നു. ഒരു പക്ഷെ ശബ്ദം പുറപ്പെടുവിക്കാന്‍ ആവാതെയും വരാം. വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ നോട്ടുകള്‍ പാടാന്‍ സാധിക്കാതെ വരുന്നതും ഉയര്‍ന്നതോ ആഴത്തിലുളളതോ ആയ ശബ്ദത്തില്‍ സംസാരിക്കാന്‍ കഴിയാതെ വരുന്നതോ വോയിസ് ഡിസോര്‍ഡര്‍ ആകാം.

ഈ പ്രശ്നത്തിന് പരിഹാരം നല്‍കുകയാണ് വോയിസ് തെറാപ്പി. ശ്വാസനാളത്തില്‍ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നതിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. തെറാപ്പി പൂര്‍ത്തിയാക്കിയാല്‍ ശബ്ദം പൂര്‍വ്വസ്ഥിതിയില്‍ നിന്നും ശക്തവും ബലവും ഉളളതായി തീരും

വോയിസ് ഡിസോര്‍ഡര്‍ പല കാരണങ്ങളാല്‍ ഉണ്ടാകാം.

1)പതിവായി ഉച്ചത്തില്‍ സംസാരിക്കുന്നതില്‍ നി്ന്ന്
ചില ആളുകള്‍ സംസാരിക്കുമ്പോള്‍ ബലം ഉപയോഗിക്കുന്നു. സമ്മര്‍ദം മൂലമോ തെറ്റായ ശ്വസനരീതി കൊണ്ടോ ഇങ്ങനെ സംഭവിക്കാം.

2) ശ്വാസനാളത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ മൂലം
വോക്കല്‍ കോഡുകളുടെ പ്രശ്നങ്ങള്‍ (ഉദാ. തൈറോയിഡ് സര്‍ജറിക്ക് ശേഷം) ഇതിന് കാരണമാകാം. പുകവലി, ഹൃദയാഘാതം, ലാറിന്‍ക്സ് കാന്‍സര്‍ എന്നിവയും കാരണങ്ങളാണ്.

3) സൈക്കോജെനിക്ക് വോയ്സ് ഡിസോര്‍ഡര്‍
ഈ അവസ്ഥയില്‍ ശബ്ദം പരുക്കനാകുന്നു. ശബ്ദത്തിലെ വിളളല്‍, ഏതെങ്കിലും തരത്തിലുളള ഞെട്ടല്‍ മൂലം സംസാരശേഷി നഷ്ടമാകല്‍,സമ്മര്‍ദം, ഡിപ്രഷന്‍ എന്നിവ ഇതിന് കാരണമായേക്കാം.

വോയ്സ് തെറാപ്പിയില്‍ ഉള്‍പ്പെടുന്നത്

1) ശ്വസന വ്യായാമങ്ങള്‍
2) പിരിമുറുക്കം കുറയ്ക്കുന്നതിനുളള വ്യായാമങ്ങള്‍
3) നിങ്ങളുടെ പോസ്ചര്‍ മെച്ചപ്പെടുത്തുന്നതിനുളള പോസ്ചര്‍ വ്യായാമങ്ങള്‍
4) നിങ്ങളുടെ വായ്ക്കും താടിയെല്ലിന്‍റെ പേശികള്‍ക്കുമുളള വ്യായാമങ്ങള്‍

ഇത്തരം പരിശീലനം മികവുറ്റ രീതിയില്‍ നല്‍കുകയാണ് ശ്രവണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്‍റര്‍. വോയിസ് തെറാപ്പി നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ നിരന്തരമായ പരിശീലനം ആവശ്യമാണ്. തെറാപ്പിസ്റ്റിന്‍റെ അടുക്കല്‍ മാത്രമല്ല, നിങ്ങളുടെ വീടുകളിലും മറ്റിടങ്ങളിലുമെല്ലാം ഇത് പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ജീവിതത്തിലെ പതിവ് വ്യായാമമായി ഇത് മാറണം. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ശബ്ദത്തിന്‍റെ അമിത ഉപയോഗം കുറക്കേണ്ടതും അത്യാവശ്യമാണ്. വലിയ ശബ്ദമുളള അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് ശബ്ദം കുറവുളള സ്ഥലത്ത് മാറി നിന്ന് സംസാരിക്കുന്നതാണ്. അതുപോലെ തന്നെ ചെറിയ ശബ്ദത്തില്‍ സംസാരിക്കുന്നന്നതും ദോഷകരമാണ്. കാരണം അത് വോക്കല്‍ കോര്‍ഡില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. നിങ്ങളുടെ ശബ്ദം മെച്ചമുളളതായിരിക്കുവാന്‍ ഏറ്റവും കുറവ് സംസാരിക്കുന്നതായിരിക്കും ഉചിതം. ഒപ്പം തെറാപ്പിസ്റ്റിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക

തിരിച്ചറിയാം ഓട്ടിസത്തെ എളുപ്പത്തില്‍……

മാതാപിതാക്കള്‍ ഏറെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് കുട്ടികളിലെ ഓട്ടിസം. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ കുട്ടികളിലെ ഈ രോഗാവസ്ഥയെ വളരെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കും. നേരത്തെ തിരിച്ചറിയുന്നതിലൂടെ ഫലപ്രദമായ ചികിത്സയും പരിശീലവും കുട്ടികള്‍ക്ക് നല്‍കുവാന്‍ സാധിക്കും. കുട്ടികളിലെ ബുദ്ധിവികാലവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. തനിച്ചിരിക്കാനുളള ഇഷ്ടമാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം. ആയിരത്തില്‍ രണ്ട് കുട്ടികള്‍ക്കെങ്കിലും ഓട്ടിസം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ ഓട്ടിസം താറുമാറാക്കുന്നു.

വിവിധ പ്രായത്തില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ. ഇവയില്‍ ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റവുമായി സാമ്യമുണ്ടെങ്കില്‍ എത്രയും വേഗം ഒരു വിദഗ്ധ പരിശോധന നടത്തുന്നതാവും ഉചിതം.

ആറ് മാസം മുതല്‍ ഒരു വയസ് വരെ

1. ശബ്ദങ്ങളോട് പ്രതികരിക്കാതിരിക്കുക
2. പേര് വിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക
3. പുഞ്ചിരിച്ചാല്‍ തിരിച്ച് പുഞ്ചിരിക്കാതിരിക്കുക
4. മുഖത്തോട്ട് നോക്കാന്‍ വിമുഖത കാട്ടുക
5. കുട്ട്ികളുടേതായ നിരര്‍ത്ഥസംഭാഷണം നടത്താതിരിക്കുക
6. ശബ്ദത്തിലൂടെയും ആംഗ്യത്തിലൂടെയും ആശയവിനിമയം നടത്താതിരിക്കുക
7. മുതര്‍ന്നവരുടെ പ്രവര്‍ത്തികള്‍ അനുകരിക്കാതിരിക്കുക

ഒന്നര വയസില്‍

1. ലളിതമായ ആംഗ്യങ്ങള്‍ കാട്ടാതിരിക്കുക( ഉദ്ാ. വേണ്ട എന്നതിന് പകരം തലയാട്ടി കാണിക്കുക)
2. പുതിയ വസ്തുക്കള്‍ ആസ്വദിക്കാതിരിക്കുക
3. കളിപ്പാട്ടങ്ങളുമായി കളിക്കാതിരിക്കുക
4. മറ്റ് കുട്ടികളുമായി കളിക്കാന്‍ മടി കാണിക്കുക
5. അമ്മ എന്ന വാക്ക് പോലും പറയാതിരിക്കുക

രണ്ട് വയസില്‍

1. വേണ്ട എന്നതിന് തല ആട്ടാതിരിക്കുക
2. കരച്ചിലിനപ്പുറം മുതിര്‍ന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കുക
3. കളിപ്പാട്ടങ്ങളുമായി കളിക്കാതിരിക്കുക
4. വസ്തുക്കളെ നിരീക്ഷിക്കാതിരിക്കുക
5. പുതിയ വസ്തുക്കളെയും പരിസരങ്ങളും ആസ്വദിക്കാതിരിക്കുക
6.മറ്റ് കുട്ടികളുമായി കളിക്കാതിരിക്കുക
7.അമ്മ എന്ന വാക്ക് ഉച്ചരിക്കാതിരിക്കുക

മൂന്ന് തൊട്ട് നാല് വയസ് വരെ

1. മുതിര്‍ന്നവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുക
2. മൂന്ന്-നാല് വാക്കിലുളള സംഭാഷണങ്ങള്‍ നടത്താതിരിക്കുക( ഉദാ. അമ്മേ എനിക്ക് ജ്യൂസ് തരൂ)
3. പേര് പറയുന്നത് കൂടാതെ ഞാന്‍,എന്‍റെ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാതിരിക്കുക
4. ഒരു വസ്തുവിന് പകരമായി മറ്റൊരു വസ്തുവിനെ സങ്കല്‍പ്പിക്കാതിരിക്കുക(ഉദാ. കാറിന് പകരം ബ്ലോക്സ് ഉപയോഗിക്കുക)
5. വാക്കുകളുടെ അര്‍ത്ഥം മനസിലാകാതെ അനാവശ്യമായി ചില വാക്കുകളോ വാക്യങ്ങളോ ആവര്‍ത്തിക്കുക.

അഞ്ച് തൊട്ട് ആറ് വയസ് വരെ

1. ആശയവിനിമയം നടത്തുമ്പോള്‍ ശരിയായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക
2. കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും മറ്റുളളവരോട് സംസാരിക്കുവാന്‍ താത്പര്യം കാണിക്കാതിരിക്കുക
3. ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി സംഭാഷണങ്ങള്‍ നടത്താതിരിക്കുക
4. സാങ്കല്‍പ്പികമായ ലോകത്ത് വിഹരിക്കുക
5. സമപ്രായക്കാരുമായി കളിക്കുവാന്‍ വിമുഖത കാട്ടുക
6. സംസാരത്തിന് അനസൃതമായി മുഖഭാവങ്ങള്‍, ചലനങ്ങള്‍, ശരീരഭാഷ, ആംഗ്യങ്ങള്‍ എന്നിവ കാണിക്കാതിരിക്കുക
7 .ഞാന്‍,നീ ,അവന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക

സംസാരപെരുമാറ്റ വൈകല്യമുളള കുട്ടികള്‍ക്കായി ശ്രവണ ഹിയറിംഗ് ആന്‍ഡ് സ്പീച്ച് സെന്‍റര്‍ ഒരുക്കിയിട്ടുളള പരിശീലനമാണ് COMDEALL. Autism Spectrum Disorders(ASD), Specific Language Impairment(SLI), Developmental Verbal Dyspraxia( DVD), Pervasive Developmental Disorders(PDD) തുടങ്ങിയ അവസ്ഥകളില്‍ കൂടി കടന്ന് പോകുന്ന കുട്ടികളെ ഈ പരിശീലനം വഴി മികവുറ്റവരാക്കുന്നു. സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നടക്കുന്ന പരിശീലന പരിപാടിയാണിത്. മൂന്ന് തൊട്ട് നാല് വയസ് വരെയുളള കുട്ടികളെ വിവിധ നിലകളില്‍ പരിശീലനം നല്‍കി മിടുക്കരാക്കി റെഗുലര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യം.

മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കുട്ടികള്‍ കാട്ടുന്നുണ്ടെങ്കില്‍ നമുക്ക് അല്‍പ്പം ശ്രദ്ധാലുക്കളാകാം. സമയോചിതമായ ഇടപെടലുകള്‍ സങ്കീര്‍ണ്ണമായേക്കാവുന്നതിനെ ലളിതമായി കൈകാര്യം ചെയ്യുവാന്‍ സാധ്യമാക്കും. പെട്ടെന്ന് സുഖപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല ഓട്ടിസം. സമ്പൂര്‍ണ്ണ പരിഹാരവും ഇതിനില്ല. പരിശീലനത്തോടൊപ്പം മനശാസ്ത്ര ചികിത്സകളും മരുന്നുകളും ഉപയോഗിച്ചാല്‍ നല്ല മാറ്റം വേഗത്തില്‍ കാണാറാകും. പ്രശ്നം നേരത്തെ തന്നെ തിരിച്ചറിയുക, കാലതമാസമില്ലാതെ ചികിത്സിക്കുക.. നമ്മുടെ കുട്ടികളെ നമുക്ക് മിടുക്കരാക്കാം.

അടുത്തറിയാം ശ്രവണസഹായികളെ

കേള്‍വിക്കുറവ് പരിഹരിക്കാനുളള പ്രധാനമാര്‍ഗങ്ങളില്‍ ഒന്നാണ് ശ്രവണസഹായികള്‍. വലുതും ചെറുതുമായ രൂപത്തിലുളള പല ശ്രവണസഹായികളും ഇന്ന് ലഭ്യമാണ്. ശബ്ദം വര്‍ധിപ്പിക്കുന്ന ആംപ്ലിഫയര്‍, കൂടിയ ശബ്ദം ഇയര്‍കനാലില്‍ എത്തിക്കുന്ന റിസീവര്‍, ചാര്‍ജ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ബാറ്ററി തുടങ്ങിയവയാണ് ഒരു ശ്രവണസഹായിയിലെ പ്രധാനഘടകങ്ങള്‍. ഡിസൈന്‍, സാങ്കേതിക വിദ്യ, സവിശേഷതകള്‍ എന്നിവയ്ക്ക് അനുസൃതമായി ശ്രവണസഹായികള്‍ വ്യത്യാസപ്പെട്ടിരിക്കും. കേള്‍വിക്കുറവിന്‍റെ തോത്, കേള്‍വിയുടെ ആവശ്യകത, ജീവിതശൈലി എന്നിവയ്ക്ക് അനുസൃതമായി വേണം ശ്രവണസഹായികള്‍ തിരഞ്ഞെടുക്കുവാന്‍.
Behind the ear(BTE), Reciever in the canal(RIC), In the canal(ITC), Completely in the canal( CIC), Invisible in the canal(IIC) തുടങ്ങിയവയാണ് ശ്രവണസഹായികളിലെ പ്രധാന മോഡലുകള്‍

ചെവിക്ക് പുറകില്‍ ഒരു ചെറിയ കെയ്സ് പിടിപ്പിക്കുന്നതാണ് BTE,RIC മോഡലുകള്‍.BTE മോഡലില്‍ മൈക്രോഫോണ്‍,ആംപ്ലിഫയര്‍, റിസീവര്‍ തുടങ്ങിയ എല്ലാ ഘടകങ്ങളും ഈ കെയ്സിനുളളിലാണ്. അതിനകത്തുളള ചെറിയ ട്യൂബ് വഴി ശബ്ദം ചെവിക്കുളളില്‍ എത്തിക്കുന്നു. RIC മോഡലില്‍ റിസീവര്‍ ചെവിക്കുളളില്‍ ആകം ഉണ്ടാവുക. മുഴക്കം ഇല്ലാതെ വ്യക്തത കിട്ടുവാന്‍ ഇത് സഹായിക്കുന്നു. ഈ രണ്ട് മോഡലുകളിലും റീച്ചാര്‍ജ്, ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്.രോഗി വീട്ടിലിരുന്നാലും ഡോക്ടറിന് ആശുപത്രിയില്‍ ഇരുന്ന് തന്നെ ഈ രണ്ട് മോഡലുകള്‍ പ്രോഗ്രാം ചെയ്യുവാന്‍ സാധിക്കും.

IIC,CIC,ITC മോഡലുകള്‍ ഏറ്റവും ചെറിയ ശ്രവണസഹായികളാണ്. കേള്‍വിക്കാവശ്യമായ വസ്തുക്കള്‍ ചെറിയ കെയ്സിലാക്കി ഇയര്‍ കനാലിനുളളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ സ്ഥാപിക്കുന്നവയാണ് IIC,CIC മോഡലുകള്‍. CIC,IIC മോഡലുകളില്‍ ഫോണ്‍ വഴി ശബ്ദം നിയന്ത്രിക്കുവാന്‍ സാധിക്കും. ഒപ്പം ബാറ്ററിയുടെ ശതമാനവും അറിയാം. ചെവിയുടെ അകത്ത് കാണത്തക്കവിധം സ്ഥാപിക്കുന്നതാണ് ITC മോഡല്‍.IIC,CIC മോഡലിനേക്കാള്‍ അല്‍പ്പം കൂടി വലുതാണ് ITC മോഡല്‍.

തീവ്രമായ കേള്‍വിക്കുറവിന് പരിഹാരമാര്‍മല്ല ശ്രവണസഹായികള്‍. ഓഡിയോളജിസ്റ്റ് നടത്തുന്ന പരിശോധനയില്‍ ശ്രവണസഹായികള്‍ എത്രകണ്ട് ഫലപ്രദമാകുമെന്ന് അറിയുവാന്‍ സാധിക്കും.