
പ്രായഭേദമെന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍. ഒരാളുടെ ശബ്ദത്തിലെ നിരന്തരമായ മാറ്റമാണ് വോയിസ് ഡിസോര്‍ഡര്‍. ഈ അവസ്ഥയില്‍ ശബ്ദം പലപ്പോഴും പരുപരുത്തതാകുന്നു. ചിലപ്പോള്‍ ആയാസപ്പെട്ട് സംസാരിക്കേണ്ടി വരുന്നു. ഒരു പക്ഷെ ശബ്ദം പുറപ്പെടുവിക്കാന്‍ ആവാതെയും വരാം. വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ നോട്ടുകള്‍ പാടാന്‍ സാധിക്കാതെ വരുന്നതും ഉയര്‍ന്നതോ ആഴത്തിലുളളതോ ആയ ശബ്ദത്തില്‍ സംസാരിക്കാന്‍ കഴിയാതെ വരുന്നതോ വോയിസ് ഡിസോര്‍ഡര്‍ ആകാം.
ഈ പ്രശ്നത്തിന് പരിഹാരം നല്‍കുകയാണ് വോയിസ് തെറാപ്പി. ശ്വാസനാളത്തില്‍ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നതിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. തെറാപ്പി പൂര്‍ത്തിയാക്കിയാല്‍ ശബ്ദം പൂര്‍വ്വസ്ഥിതിയില്‍ നിന്നും ശക്തവും ബലവും ഉളളതായി തീരും
വോയിസ് ഡിസോര്‍ഡര്‍ പല കാരണങ്ങളാല്‍ ഉണ്ടാകാം.
1)പതിവായി ഉച്ചത്തില്‍ സംസാരിക്കുന്നതില്‍ നി്ന്ന്
ചില ആളുകള്‍ സംസാരിക്കുമ്പോള്‍ ബലം ഉപയോഗിക്കുന്നു. സമ്മര്‍ദം മൂലമോ തെറ്റായ ശ്വസനരീതി കൊണ്ടോ ഇങ്ങനെ സംഭവിക്കാം.
2) ശ്വാസനാളത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ മൂലം
വോക്കല്‍ കോഡുകളുടെ പ്രശ്നങ്ങള്‍ (ഉദാ. തൈറോയിഡ് സര്‍ജറിക്ക് ശേഷം) ഇതിന് കാരണമാകാം. പുകവലി, ഹൃദയാഘാതം, ലാറിന്‍ക്സ് കാന്‍സര്‍ എന്നിവയും കാരണങ്ങളാണ്.
3) സൈക്കോജെനിക്ക് വോയ്സ് ഡിസോര്‍ഡര്‍
ഈ അവസ്ഥയില്‍ ശബ്ദം പരുക്കനാകുന്നു. ശബ്ദത്തിലെ വിളളല്‍, ഏതെങ്കിലും തരത്തിലുളള ഞെട്ടല്‍ മൂലം സംസാരശേഷി നഷ്ടമാകല്‍,സമ്മര്‍ദം, ഡിപ്രഷന്‍ എന്നിവ ഇതിന് കാരണമായേക്കാം.
വോയ്സ് തെറാപ്പിയില്‍ ഉള്‍പ്പെടുന്നത്
1) ശ്വസന വ്യായാമങ്ങള്‍
2) പിരിമുറുക്കം കുറയ്ക്കുന്നതിനുളള വ്യായാമങ്ങള്‍
3) നിങ്ങളുടെ പോസ്ചര്‍ മെച്ചപ്പെടുത്തുന്നതിനുളള പോസ്ചര്‍ വ്യായാമങ്ങള്‍
4) നിങ്ങളുടെ വായ്ക്കും താടിയെല്ലിന്‍റെ പേശികള്‍ക്കുമുളള വ്യായാമങ്ങള്‍
ഇത്തരം പരിശീലനം മികവുറ്റ രീതിയില്‍ നല്‍കുകയാണ് ശ്രവണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്‍റര്‍. വോയിസ് തെറാപ്പി നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ നിരന്തരമായ പരിശീലനം ആവശ്യമാണ്. തെറാപ്പിസ്റ്റിന്‍റെ അടുക്കല്‍ മാത്രമല്ല, നിങ്ങളുടെ വീടുകളിലും മറ്റിടങ്ങളിലുമെല്ലാം ഇത് പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ജീവിതത്തിലെ പതിവ് വ്യായാമമായി ഇത് മാറണം. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ശബ്ദത്തിന്‍റെ അമിത ഉപയോഗം കുറക്കേണ്ടതും അത്യാവശ്യമാണ്. വലിയ ശബ്ദമുളള അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് ശബ്ദം കുറവുളള സ്ഥലത്ത് മാറി നിന്ന് സംസാരിക്കുന്നതാണ്. അതുപോലെ തന്നെ ചെറിയ ശബ്ദത്തില്‍ സംസാരിക്കുന്നന്നതും ദോഷകരമാണ്. കാരണം അത് വോക്കല്‍ കോര്‍ഡില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. നിങ്ങളുടെ ശബ്ദം മെച്ചമുളളതായിരിക്കുവാന്‍ ഏറ്റവും കുറവ് സംസാരിക്കുന്നതായിരിക്കും ഉചിതം. ഒപ്പം തെറാപ്പിസ്റ്റിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക