കേള്‍വിക്കുറവ് പരിഹരിക്കാനുളള പ്രധാനമാര്‍ഗങ്ങളില്‍ ഒന്നാണ് ശ്രവണസഹായികള്‍. വലുതും ചെറുതുമായ രൂപത്തിലുളള പല ശ്രവണസഹായികളും ഇന്ന് ലഭ്യമാണ്. ശബ്ദം വര്‍ധിപ്പിക്കുന്ന ആംപ്ലിഫയര്‍, കൂടിയ ശബ്ദം ഇയര്‍കനാലില്‍ എത്തിക്കുന്ന റിസീവര്‍, ചാര്‍ജ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ബാറ്ററി തുടങ്ങിയവയാണ് ഒരു ശ്രവണസഹായിയിലെ പ്രധാനഘടകങ്ങള്‍. ഡിസൈന്‍, സാങ്കേതിക വിദ്യ, സവിശേഷതകള്‍ എന്നിവയ്ക്ക് അനുസൃതമായി ശ്രവണസഹായികള്‍ വ്യത്യാസപ്പെട്ടിരിക്കും. കേള്‍വിക്കുറവിന്‍റെ തോത്, കേള്‍വിയുടെ ആവശ്യകത, ജീവിതശൈലി എന്നിവയ്ക്ക് അനുസൃതമായി വേണം ശ്രവണസഹായികള്‍ തിരഞ്ഞെടുക്കുവാന്‍.
Behind the ear(BTE), Reciever in the canal(RIC), In the canal(ITC), Completely in the canal( CIC), Invisible in the canal(IIC) തുടങ്ങിയവയാണ് ശ്രവണസഹായികളിലെ പ്രധാന മോഡലുകള്‍
ചെവിക്ക് പുറകില്‍ ഒരു ചെറിയ കെയ്സ് പിടിപ്പിക്കുന്നതാണ് BTE,RIC മോഡലുകള്‍.BTE മോഡലില്‍ മൈക്രോഫോണ്‍,ആംപ്ലിഫയര്‍, റിസീവര്‍ തുടങ്ങിയ എല്ലാ ഘടകങ്ങളും ഈ കെയ്സിനുളളിലാണ്. അതിനകത്തുളള ചെറിയ ട്യൂബ് വഴി ശബ്ദം ചെവിക്കുളളില്‍ എത്തിക്കുന്നു. RIC മോഡലില്‍ റിസീവര്‍ ചെവിക്കുളളില്‍ ആകം ഉണ്ടാവുക. മുഴക്കം ഇല്ലാതെ വ്യക്തത കിട്ടുവാന്‍ ഇത് സഹായിക്കുന്നു. ഈ രണ്ട് മോഡലുകളിലും റീച്ചാര്‍ജ്, ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്.രോഗി വീട്ടിലിരുന്നാലും ഡോക്ടറിന് ആശുപത്രിയില്‍ ഇരുന്ന് തന്നെ ഈ രണ്ട് മോഡലുകള്‍ പ്രോഗ്രാം ചെയ്യുവാന്‍ സാധിക്കും.
IIC,CIC,ITC മോഡലുകള്‍ ഏറ്റവും ചെറിയ ശ്രവണസഹായികളാണ്. കേള്‍വിക്കാവശ്യമായ വസ്തുക്കള്‍ ചെറിയ കെയ്സിലാക്കി ഇയര്‍ കനാലിനുളളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ സ്ഥാപിക്കുന്നവയാണ് IIC,CIC മോഡലുകള്‍. CIC,IIC മോഡലുകളില്‍ ഫോണ്‍ വഴി ശബ്ദം നിയന്ത്രിക്കുവാന്‍ സാധിക്കും. ഒപ്പം ബാറ്ററിയുടെ ശതമാനവും അറിയാം. ചെവിയുടെ അകത്ത് കാണത്തക്കവിധം സ്ഥാപിക്കുന്നതാണ് ITC മോഡല്‍.IIC,CIC മോഡലിനേക്കാള്‍ അല്‍പ്പം കൂടി വലുതാണ് ITC മോഡല്‍.
തീവ്രമായ കേള്‍വിക്കുറവിന് പരിഹാരമാര്‍മല്ല ശ്രവണസഹായികള്‍. ഓഡിയോളജിസ്റ്റ് നടത്തുന്ന പരിശോധനയില്‍ ശ്രവണസഹായികള്‍ എത്രകണ്ട് ഫലപ്രദമാകുമെന്ന് അറിയുവാന്‍ സാധിക്കും.