കോക്ലിയര്‍ ഇംപ്ലാന്‍റ് : ശസ്ത്രക്രിയക്ക് വിധേയയായ ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്നയാളുടെ അനുഭവത്തിലൂടെ
കേള്‍വിക്കുറവിന് ചികിത്സകള്‍ ചെയ്ത് നിങ്ങള്‍ മടുത്തുവോ? ഹിയറിംഗ് എയ്ഡുകള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ സാധിക്കന്നുില്ലേ? നിരാശപ്പെടേണ്ട.. നിങ്ങള്‍ക്ക് തുണയായുണ്ട് കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ. ആര്‍ട്ടിഫിഷ്യല്‍ ഹിയറിംഗാണ് കോക്ലിയര്‍ ഇംപ്ലാന്‍റ വഴി സാധ്യമാകുന്നത്. പുറത്തുളള മൈക്രോഫാണ്‍, ശബ്ദം പിടിച്ചെടുത്ത് വൈദ്യുത സിഗ്നലാക്കി മാറ്റുകയാണ് ഇതിന്‍റെ പ്രധാനപ്രവര്‍ത്തനം. ഇങ്ങനെ ലഭിക്കുന്ന സിഗ്നലുകള്‍ വൈദ്യുതകാന്തിക തരംഗങ്ങളായി ചെവിക്കുളളില്‍ ഇംപ്ലാന്‍റ് ചെയ്തിരിക്കുന്ന പ്രോസസറില്‍ എത്തുകയും ഇത് ഇലക്ട്രിക്കല്‍ സിഗ്നലായി ശ്രവണ നാഡികള്‍ വഴി തലച്ചോറില്‍ എത്തുകയും ചെയ്യുന്നു. കേള്‍വിത്തകരാറിന് ശാശ്വതപരിഹാരമായി മാറു ഈ ശസ്ത്രക്രിയക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കുകയാണ് ശ്രവണ ഹിയറിംഗ് സെന്‍റര്‍
കേള്‍വിക്കുറവ് മൂലം ശ്രവണസഹായികള്‍ ഉപയോഗിച്ച് ഒടുവില്‍ അതും ഫലിക്കാതെ ശ്രവണയില്‍ എത്തിയ ആളാണ് ഹൈമവതി എന്ന സ്കൂള്‍ അധ്യാപിക.തങ്ങളുടെ അമ്മയ്ക്ക് കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറി നടത്തിയ മക്കളുടെ അനുഭവം ഇങ്ങനെ
കവിതകളും ഗാനങ്ങളും നന്നായി ആലപിക്കുവാന്‍ കഴിഞ്ഞിരുന്ന അമ്മയുടെ കേള്‍വിശക്തിക്ക് സാരമായ തകരാറ് സംഭവിച്ചു. ചെറുപ്പത്തില്‍ ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയമായതിന്‍റെ പാര്‍ശ്വഫലം ആയതിനാലാവാം അത്. കീ പിരിക്കുന്ന തരത്തിലുളള വാച്ച് തലയണയുടെ അടിയില്‍ വെച്ച് എന്നും ഉറങ്ങിയിരുന്ന അമ്മയ്ക്ക് അതിന്‍റെ ടിക്ക് ടിക്ക് ശബ്ദം കേള്‍ക്കാതെ വന്നതോടെയാണ് ശ്രവണശക്തിക്ക് എന്തോ സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയത്.പന്തളത്തുളള ഇ.എന്‍.ടി സര്‍ജന്‍ നടത്തിയ പരിശോധനയിലാണ് കേള്‍വിക്കുറവ് കണ്ടെത്തിയത്. പ്രശ്നം പിന്നീട് വഷളാകാന്‍ തുടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നി് ശ്രവണസഹായി നിര്‍ദേശിക്കപ്പെട്ടു. അന്ന് മുതല്‍ ശ്രവണസഹായികള്‍ അമ്മയ്ക്ക് കൂട്ടായി. പതിയെ പവര്‍ കൂടിയ ഉപകരണങ്ങളിലേക്ക്. തുടര്‍്ന്ന് കേള്‍വി ശക്തി തൊണ്ണൂറ് ശതമാനവും നഷ്ടമായപ്പോള്‍ അമ്മയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി.
ഇനിയുളള പോംവഴി കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറി മാത്രമാന്ന്െ മനസിലാക്കിയ ഞങ്ങള്‍ക്ക് സഹായം നല്‍കിയത് ശ്രവണ ഹിയറിംഗ് സെന്‍റര്‍ ഉടമ ശ്രീ ബിജു അലക്സ്, ഓഡിയോളജിസ്റ്റ് ആന്‍ എന്നിവരായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ധൈര്യം നല്‍കി. അവരുടെ നിര്‍ദേശം അനുസരിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിവേകിനെ ഞങ്ങള്‍ കണ്ടു. ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ച് തന്ന അദ്ദേഹം ഞങ്ങളുടെ സംശയങ്ങളും ആശങ്കകളും ഭയവുമെല്ലാം ദൂരീകരിച്ചു.
നേരത്തെ ചെയ്ത ശസ്ത്രക്രിയയുടെ പാര്‍ശ്വഫലമായാണ് തന്‍റെ കേള്‍വിശക്തി നഷ്ടപ്പെട്ടെതെന്ന് വിശ്വസിച്ച അമ്മ കോക്ലിയര്‍ ഇംപ്ലാന്‍റ് ചെയ്താല്‍ തന്‍റെ കാഴ്ചശക്തി കൂടി നഷ്ടമാകുമെന്ന പേടിയാല്‍ ഈ ശസ്ത്രക്രിയയെ ഭയപ്പെട്ടു. എന്നാാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അഞ്ച് പേജുകള്‍ വരുന്ന വിശദീകരണക്കുറുപ്പ് അമ്മയ്ക്ക് എഴുതി നല്‍കിയതോടെ അമ്മ ഇതിന് തയ്യാറായി. കുടുംബാംഗങ്ങളുടെ എതിര്‍പ്പും ആശങ്കകളുമെല്ലാം ഡോക്ടര്‍ വിവേക് തന്നെ മാറ്റിനല്‍കി. നെര്‍വ് ടെസ്റ്റുകള്‍ വിജയകരമായതോടെ ഓപ്പറേഷന്‍ നടന്നു.
ഒരാഴ്ചക്കുളളില്‍ തന്നെ അമ്മ പൂര്‍വ്വസ്ഥിതി വീണ്ടെടുത്തു. തുടര്‍ന്ന് ആറ് മാസത്തോളം ട്രെയിനിംഗ് . കുറച്ച് നാളത്തെ പരിശീലനത്തിലൂടെ മാത്രമെ തലച്ചോര്‍ ഈ സംവിധാനവുമായി പൊരുത്തപ്പെടുകയുളളൂ.അങ്ങനെ അമ്മ സാധാരണ നിലയിലേക്ക് തിരികെയെത്തി. എത്ര നന്ദി പറഞ്ഞാലും തീരാത്ത നല്ല മുഖങ്ങള്‍ ഏറെയുണ്ട്. ഡോക്ടര്‍ വിവേക്, ഡിപ്പാര്‍ട്ട്മെന്‍റിലെ മറ്റു ഡോക്ടര്‍മാര്‍, സ്റ്റാഫ്, ശ്രവണയിലെ ബിജു അലക്സ്, ആന്‍ പേരറിയാത്ത പലരും… ഏവരെയും നന്ദിപൂര്‍വ്വം ഞങ്ങള്‍ എന്നും സ്മരിക്കുന്നു… ഈശ്വരനൊപ്പം എന്ന് പറഞ്ഞാണ് കുറുപ്പ് അവസാനിക്കുന്നത്.
എട്ട’് ലക്ഷം രൂപയോളം ആണ് ഇതിന് ചിലവ് വരുന്നത്. ആറ് ലക്ഷം രൂപയോളം വില വരുന്ന ഇംപ്ലാന്‍റ് വിദേശത്ത് നി്ന്ന് ഇറക്കുമതി ചെയ്യുതാണ്. സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായാല്‍ വിവിധ സാമ്പത്തിക പശ്ചാത്തലമുളളവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് നാളത്തെ പരിശീലനത്തിലൂടെ നിങ്ങളുടെ കേള്‍വി പൂര്‍വ്വസ്ഥിതിയില്‍ ആകും. പുഞ്ചിരി വറ്റിയ പല മുഖങ്ങള്‍ക്കും തെളിച്ചമേകാന്‍ ഇതിന് സാധ്യമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല